BLOGGER TEMPLATES AND Gaia Layouts »

Saturday, February 26, 2011

                     അതെ ആ ദിവസം ഞാനിന്നും ഒരു ഞെട്ടലോടെയാണ തോര്‍ക്കാറുള്ളത്,എനിക്കത് ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല,കാരണം അത് അത്രയും ഭീകരമായിരുന്നു.ഭീകരമെന്നു വച്ചാല്‍ അതിഭീകരം.
                    ആ ക്രൂര മുഖം,ഇന്നും എന്റെ മനസ്സില്‍ നിന്നും മായാത്തതിന്നു,ഒരുപാട് കാരണങ്ങള്‍ ഉണ്ട്,അതൊരു മനുഷ്യ രൂപമാല്ലയിരുന്നു.പിന്നെ അതെന്തായിരുന്നു ? അതൊരു ഭീകര ജീവിയായിരുന്നു.
                
              ഇത്രയൊക്കെ പറഞ്ഞിട്ടും ആ ജീവിയെ എവിടെ നിന്നും കണ്ടെന്നല്ലേ ?ആ ദിവസം ഞാനൊരു നാടകം കാണാന്‍ പോയതായിരുന്നു,എന്റെ വീട്ടില്‍ നിന്നും കുറെ ദൂരെ,ഒരു മലം പ്രദേശതായിരുന്നു നാടകം  ,അവിടെ എങ്ങിനെ എത്തിപ്പെട്ടന്നല്ലേ ,അത് പറയാം.
                പണ്ട് മുതലേ നാടകം എന്ന് കേട്ടാല്‍ മറ്റുള്ള എന്ത് പ്രശ്നവും ഒഴിവാക്കി ഞാന്‍,എവിടെ നാടകമുന്ടെന്കിലും പോവുമായിരുന്നു ,പല ദിവസങ്ങളിലും ഞാന്‍ തനിച്ചായിരുന്നു പോവാറുണ്ടായിരുന്നത് ,കാരണം മറ്റൊന്നുമല്ല ,എന്നെപ്പോലെ പ്രാന്ത് എല്ലാര്‍ക്കും ഉണ്ടാവനമെന്നില്ലല്ലോ,ഇല്ല അങ്ങിനെ ഉണ്ടാവില്ല ,
                ഈ നാടക പ്രാന്തുള്ളതിനാല്‍ നാട്ടില്‍ പലരും പലതും പറയാറുള്ളതും അത് ഞാന്‍ കേള്‍ക്കാത്തത് പോലെ നില്‍ക്കാറുമാനുള്ളത്,അങ്ങിനെയിരിക്കെ ആ ദിവസം നാടകവും കഴിഞ്ഞു ഞാന്‍ തിരിച്ചു വരുംബഴേക്കും സമയം ഒരുപാട് കഴിഞ്ഞിരുന്നു .പുലര്‍ച്ചെ ഒന്ന് രണ്ടു മണിയായിട്ടുണ്ടാവും,ഞാന്‍ ബൈകിലായിരുന്നു യാത്ര ചെയ്തിരുന്നത് .

                അങ്ങിനെ ഞാന്‍ മരങ്ങള്‍ക്കിടയിലൂടെ ഉള്ള വൈയിലൂടെഞാന്‍ വരികയായിരുന്നു,ആ മല മുകങ്ങളില്ലുള്ളവരല്ലാതെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആരും വന്നില്ലെന്ന് തോന്നുന്നു,റോഡില്‍ ആരെയും കാണാനില്ല,ചിലപ്പോള്‍ അവര്‍ നേരത്തെ പോയിട്ടുണ്ടാവും എന്നോര്‍ത്ത് ഞാന്‍ ഇങ്ങിനെ വവരികയായിരുന്നു,പെട്ടെന്ന് സൈഡിലുള്ള മരങ്ങള്‍ക്കിടയില്‍ നിന്നും ഒരുശബ്ധം കേട്ട് ഞാന്‍ അങ്ങോട്ട്‌ നോക്കി .നല്ല നിലാവുല്ലതിനാല്‍ ഞാന്‍ ആ രൂപത്തെ വ്യക്തമായി കണ്ടു,വിവര്‍ണനീയം,എന്നല്ലേ പറയാന്‍ പറ്റു.

               നാലന്ജ്ജാള് ഒന്നിച്ചു നിന്നാല്‍ എത്രതോളംമുണ്ടാവും അത്രേം വണ്ണവും പൊക്കവും കറുകറുത്ത ശരീരം ചെവിയുടെ വണ്ണം പറയാവുന്നതിലും വലുത് ,ഇതെല്ലം പോട്ടെ അതിന്നോറ്റ കണ്ണ് മാത്രമാണെന്ന് തോന്നുന്നു ,ഹോ ഇന്നും ഞാനോര്‍ക്കുമ്പോള്‍ ശരീരമൊട്ടാകെ വിയര്‍ത്തൊലിക്കും ,ചിലപ്പോള്‍ തല ചുറ്റി വീണെന്നും വരാം .
              അതെന്നെത്തന്നെ നോക്കി എന്നെക്കൊളെള വരികയാണ്,അതിനെ കണ്ടതും എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി,എങ്ങിനെലും പെട്ടെന്ന് വരണമെന്ന് വച്ചാല്‍ റോഡാനെന്കില്‍  കല്ലും കുണ്ടും കുഴിയും.....എങ്കിലും ഞാന്‍ പരമാവതി സ്പീഡ്‌ കൂട്ടി,പക്ഷെ അതിനൊത്ത് അതിന്ടെ നടത്തവും സ്പീഡില്‍തന്നെയാക്കി ,അതോരടി നടക്കുന്നത് തന്നെ നാം അഞ്ചടി ഓടുന്നതിന്നു തുല്യം.ഞാന്‍ തിരിഞ്ഞു നോക്കുംബോഴെല്ലാം അത് അതിന്ടെ ബലിഷ്ടമായ കൈ നീട്ടി എന്നെ പിടിക്കാനെന്നവണ്ണം...............

              എന്റെ കയ്യിണ്ടേം കാലിന്ടെം വിറയല്‍ കൂടി എനിക്കിനി വണ്ടി ഓട്ടാന്‍ കഴിയില്ല..എന്നോര്കുന്നതിലും മുന്‍പേ  ഞാന്‍ ഒരു കുണ്ടില്‍ നിയന്ത്രണം തെറ്റി വീണു വണ്ടി സൈഡിലൂടെ വലതു ഭാകത്തെ താഴ്ച്ചയിലൂടെ നീങ്ങി ,എന്റെ കയ്യില്‍ നിന്നും വണ്ടിയുടെ നിയന്ത്രണം വിട്ടിരുന്നു,അങ്ങിനെ വണ്ടിയും ഞാനും ശ0......പട്ടെ എന്ന് വീണു .

             എനിക്കെനീല്‍ക്കാന്‍ കഴിയാതത്രേം വേദന പക്ഷെ ഞാന്‍ എണീറ്റൊടി കാരണം ഞാന്‍ അവിടിരുന്നാല്‍ എന്നെ അത് കൊല്ലുമെന്നുറപ്പാന്,ഓട്ടത്തിന്നിടയിലും ഞാന്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു,അത് പോയോ,റബ്ബേ .......

              പോയിട്ടുണ്ടാവനെ എന്ന് വിചാരിച്ചോണ്ട് ഞാന്‍ പല പല നേര്ച്ച പറഞ്ഞും അല്ലാനെ വിളിച്ചും തിരിഞ്ഞു നോക്കിയതെന്കിലും അതെന്ടെ പിറകെതന്നെ ഉണ്ട്,ഒരിക്കലും വിളിക്കാത്ത പടച്ചോനെ ഒരാപത്തു വന്നാല്‍ മാത്രം വിളിച്ചാല്‍ അവന്‍ കേല്കുഒ  ?ഇല്ല ,പല കൊന്പിലും മുള്ളിലും തട്ടി വീഴുന്നുന്ടെലും പിന്നെഴും എണീറ്റൊടി ...എവിടെക്കാനെന്നോ ഇതേതു വഴിയാനെന്നോ ഒരു നിശ്ചയവും ഇല്ലെങ്കിലും അന്നേരം എങ്ങിനെലും രക്ഷപ്പെടുക എന്നെ ഉണ്ടായിരുന്നുള്ളൂ ,

              ആ ഭീകര ജന്തുവാണേല്‍ വരുന്നത് കണ്ടാല്‍ വേറെ ആരെലുമാണേല്‍ അവിടെത്തന്നെ അറ്റാക്കാകും അതുറപ്പ്.കാരണം ഓരോ മരങ്ങള്‍ പിടിച്ചു വലിച്ചു കൊണ്ട് വരുന്നത് കണ്ടാല്‍ ........ഓരോ മരങ്ങളും വലിഞ്ഞു താഴുന്നത് നമ്മള്‍ ചെറിയ കൊമ്പുകള്‍ ആട്ടുന്നത് എങ്ങിനെയാണ് അത് പോലെയാണ് .

            അങ്ങിനെയിരിക്കെ അതാ അങ്ങൊരു വെളിച്ചം കാണുന്നു ,ഹാവു  രക്ഷപ്പെട്ടു....എന്നോര്‍ത്ത് കൊണ്ട് വെളിച്ചം ലക്ഷ്യമാക്കി ഞാന്‍ ഓടികൊണ്ടിരുന്നു,അതൊരു കല്യാണ വീടായതിനാല്‍ ആരൊക്കെയോ അവിടുണ്ടായിരുന്നു .
              ഞാനവരുടെ അടുക്കലെത്തിയതും അവരുടെ ഇടയിലേക്ക് വീണു,അവര്‍ പരിഭ്രമത്തോടെ എന്നെ നോക്കി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു,എനിക്കാണേല്‍ നാവു പോന്തണില്യ,പറയാന്‍ ഒങ്ങിയാലും അതിന്നു കഴിയിണില്ല .എന്റെ നോട്ടം മുഴുവന്‍ ആ ജീവിയുടെ നേര്‍ക്കായിരുന്നു...അത് പോയോ ?അതോ ഇപ്പഴും എന്നെ കൊള്ളേ വരികയാണോ ?ആ ഭാകം ഞാന്‍ ഒന്നും കാണാതെ വന്നപ്പോള്‍ ഹാവു,ആശ്വാസമായി അത് പോയല്ലോ ഇപ്പഴാണ് ശ്വാസം വീണത്‌,അങ്ങിനെ ഞാന്‍ അവരോടു കാര്യങ്ങള്‍ പറയാന്‍ തിരിഞ്ഞതും,ഉമ്മാ...............,അതോരലര്ച്ചയായിരുന്നു..എന്റെ വായില്‍ നിന്നും വന്നത്...അതാ ആ പന്തലിന്നരികെ എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടതുനില്‍ക്കുന്നു..ആ ഇരുട്ടത്ത്‌ കണ്ടതിനെക്കാളും വെളിച്ചത് കണ്ടാല്‍ .................അത്രയും ഭീകരം .

                        അവ്ടെയുള്ളവരെയൊന്നും  അവിടെ കാണാനില്ല .റബ്ബേ എല്ലാം എവിടെപ്പോയി..എന്ന് ചിന്തിക്കുന്നതിനു മുന്‍പേ ആ ഭീവല്‍സ കൈകള്‍ എന്റെ കഴുത്തില്‍ പിടി മുറുക്കിയിരുന്നു,പിന്നെ ഞാന്‍ പിടയുകയായിരുന്നു...മരണ വേദനയാലുള്ള പിടച്ചില്‍ .ടാക്...........ട്ട്ടക് ...എന്ന് മുട്ടുന്നത് കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ അപ്പുറത്തുനിന്നും ഉമ്മാവിളിക്കുന്നു ഇഷ്കാതെ ..............ഇഷ്കാതെ............

                        അതെ ഇത് യാഥാര്‍ത്യമാണ്................ഞാന്‍ എണീറ്റ് നോക്കിയപ്പോള്‍ ഞാന്‍ എന്തൊക്കെയോ തട്ടി മറിച്ചിട്ടിരിക്കുന്നു മേശമേലുള്ള ഫാനും മറ്റു സാധനങ്ങളും നിലത്ത് അവിടിവിടെ....................ആ മരണപ്പിടചിലിന്നിടയില്‍ ഇവിടെ എന്തൊക്കെയാണ് നഷ്ട്ടം വന്നത് അതോര്‍ത്തു ഞാന്‍ ഇന്നും ഒരു ഞെട്ടലോടെയാണ് ഇതോര്‍ക്കാരുള്ളത് ...........